കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ രൂപപ്പെട്ട വൻ ഗർത്തങ്ങൾ അപകട ‘കെണിയാകുന്നു

കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ രൂപപ്പെട്ട വൻ ഗർത്തങ്ങൾ അപകട ‘കെണിയാകുന്നു.
നിരവധി ഇരുചക്ര വാഹന യാത്രികരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കട്ടപ്പന വെള്ളയാംകുടി റൂട്ടിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.
ടാറിംഗ് തകർന്ന് വലിയ ഗർത്തങ്ങളാണ് റോഡിൻ്റ് പല ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്. സെറ കർട്ടന്റെ മുൻപിലുള്ള, വെള്ളം നിറഞ്ഞു കിടക്കുന്ന കുഴിയിൽ വീഴാതെയും, കട്ടപ്പനയിൽ നിന്ന് വെള്ളിയാംകുടി റൂട്ടിൽ വരുന്ന യാത്രക്കാർ, ഹൈറേഞ്ച് ഹൈപ്പർമാർക്കറ്റിന് മുമ്പിലുള്ള ഗർത്തത്തിൽ വീഴാതെയും സൂക്ഷിക്കുക.
ഗർത്തത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ഹൈറേഞ്ച് ഹൈപ്പർ മാർക്കറ്റിന് മുന്നിൽ വാട്ടർ അതോരിറ്റി പൈപ്പ് ഇടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നു. പിന്നീട് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ റോഡിലെ കുഴി കോൺക്രിറ്റ് ഇട്ട് മൂടി. എന്നാൽ ഇത് കൂടുതൽ അപകങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു.
പിന്നീട് ഇതും പഴയപോലെയായി. എത്രയും വേഗം റോഡിലെ കുഴികൾ അടച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അതികൃതർ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.









































































