നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷം ആദ്യത്തെ വനിതാ കളക്ടർ
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. IAS ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങി.
സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ആയിരുന്ന ശ്രീമതി ഷീബ ജോർജ് ആണ് ഇടുക്കി ജില്ലയുടെ നിയുക്ത കളക്ടർ.
നിലവിലെ കളക്ടർ H ദിനേശൻ IAS പഞ്ചായത്ത് ഡയറക്ടർ ആയി സ്ഥാനമേൽക്കും.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണയെയും മാറ്റി. സഞ്ജയ് കൗള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറാകും. പ്ലാനിങ് ആന്‍ഡ് എക്കണോമിക്‌സ് അഫേഴ്‌സ് വകുപ്പിലേക്കാണ് ടീക്കാറാം മീണയെ മാറ്റിയിരിക്കുന്നത്. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും തീരുമാനിച്ചു. എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.