നാട്ടുവാര്‍ത്തകള്‍
വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില് സ്റ്റാഫ് നേഴ്‌സ് ഒഴിവ്
വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവ് വന്നിരിക്കുന്ന ഒരു സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി.എസ്.സി മാനദണ്ഡങ്ങള്‍ പ്രകാരമുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ആരോഗ്യവകുപ്പിന്റെ നിയമന പ്രകാരമുളള അടിസ്ഥാന ശമ്പളം മിനിമം വേതനമായി ലഭിക്കും. വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരം താമസമുളളവര്‍ക്ക് മുന്‍ഗണന. ജൂലൈ 21 ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെയോ വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയോ അപേക്ഷ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ അറിയിക്കും.