Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും


സംസ്ഥാനത്തെ കാട്ടാന കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. കേരളത്തിലെ 4 ആനസങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടക്കുക.
ആനമുടി ആനസങ്കേതത്തിൽ 197 ബ്ലോക്കുകളും നിലമ്പൂർ 118, പെരിയാർ 206, വയനാട് 89 ബ്ലോക്കുവീതവുമാണ് ഉള്ളത്. കണക്കെടുപ്പ് പൂർത്തിയാക്കി ജൂൺ 23 ന് കരട് റിപ്പോർട്ടും ജൂലൈ ഒൻപതിന് അന്തിമ റിപ്പോർട്ടും സമർപ്പിക്കും. അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് കണക്കെടുപ്പ് നടത്തുന്നത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലും ഇന്ന് കണക്കെടുപ്പ് തുടങ്ങും.