റോഡ്സൈഡിൽ മൂത്രമൊഴിച്ചതിന് യുവാവിനെ പോലീസ് പിടിച്ചു.
തടസം പറഞ്ഞ ജനപ്രതിനിധിയുടെ ഷർട്ടിന് കുത്തിപ്പിടിച്ച് എസ്.ഐ.
ഇരട്ടയാർ ഇടിഞ്ഞമലയിലാണ് സംഭവം


ഇരട്ടയാർ ഇടിഞ്ഞ മലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ജോലി കഴിഞ്ഞ വീട്ടിലേക്ക് പോകുവായിരുന്ന യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഹരിപ്രസാദ് വീടിന് മുന്നിൽ സുഹൃത്തുകളുമൊപ്പം സംസാരിക്കുകയും ചെയ്തു..
തുടർന്ന് റോഡ് സൈഡിൽ മൂത്രമെഴിക്കുന്ന സമയം തങ്കമണി സ്റ്റേഷനിലെ പോലീസ് വാഹനം എത്തി.
വാഹനത്തിൽ നിന്ന് ഇറങ്ങിയ Si ഐൻ ബാബു ഹരിപ്രസാദിനെ ഷർട്ടിന് കുത്തി പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് നാട്ടുകാർ എത്തിയതോടെ പോലീസുമായി വാക്കേറ്റ മുണ്ടാവുകയും ചെയ്തു.
വിവരം അറിഞ്ഞ് ഇരട്ടയാർ ഗ്രാമ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സ്ഥലത്ത് എത്തി
Si യോടെ കാരണം അന്വേഷിക്കുകയും ചെയ്തു
ഇതിൽപ്രകോപിതനായ Si ജനപ്രതിനിധിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചത് പ്രതിഷേധത്തിനിടയായി.
തുടർന്ന് DYSP യേ പ്രശ്നം ധരിപ്പിച്ചത്തോടെ Si യുടെ നേതൃത്വത്തിലുള്ള പോലീസ് തിരികെ പോകുകയും ചെയ്തു
എന്നാൽ ഇന്ന് രാവിലെ Si ഇടുക്കി മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുകയും Si യെ കയ്യേറ്റം ചെയ്തു എന്ന രീതിയിൽ ജാമ്യമില്ല വകുപ്പ് ചുമത്തി ഹരിപ്രസാദ്, റെജി ഇലിപ്പുലിക്കാട്ട് എന്നിവർ ഒന്നും രണ്ടും പ്രതികളായി കള്ള കേസ് എടുക്കുകയും ചെയ്തു
സംഭവത്തെ കുറിച്ച് വകുപ്പ് തല അന്വേഷണം നടത്തി തങ്കമണി Si ഐൻ ബാബുവിനെതിരെ നടപടി സ്വീകരണ മെന്നാവശ്യപ്പെട്ട് ഹരികുമാർ DGPക്ക് പരാതി നൽകി.