പ്രവര്‍ത്തനം ആരംഭിച്ച് 59 വര്‍ഷം പൂര്‍ത്തിയാക്കിയ മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ ഇടവക ദിനാഘോഷം ‘ബെറാക്ക 2024 ‘നടന്നു
1965 മെയ് 29 ന് അഭിവന്ദ്യ മാര്‍ കാവുകാട്ട് പിതാവ് കൂദാശ കര്‍മ്മം നിര്‍വഹിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ദേവാലയം. പട്ടം കോളനിയുടെ ചരിത്രത്തിെനാപ്പം നില്‍ക്കുന്നതാണ് ഈ ദേവാലയം. ഇടവകദിനാഘോഷം ആലുവ സെമിനാരി റെക്ടര്‍ ഫാ.സെബാസ്റ്റിയന്‍ പാലമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.തോമസ് ഞള്ളിയില്‍ അധ്യക്ഷത വഹിച്ചു.രൂപത യുവദീപ്തി ഡയറക്ടര്‍ ഫാ.ജിക്കു നരിപ്പാറ,സണ്‍ഡേ്‌സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി കണ്ണാക്കുഴി,സി.ടീന തെക്കേക്കുറ്റ്,പാരീഷ്‌കൗണ്‍സില്‍ അംഗം ജെയ്ജു അറക്കല്‍,ഡീക്കന്‍ മനേഷ്, കൈക്കാരന്‍ മാത്യൂ മാന്‍കുന്നേല്‍, വര്‍ക്കിച്ചന്‍ പുത്തന്‍പുര തുടങ്ങിയവര്‍ സംസാരിച്ചു. ഇടവക ദിനാഘോഷത്തോടൊപ്പം ഇടവകയില്‍ വിവാഹം കഴിച്ച് 25 ഉം,50 ഉം വര്‍ഷമായ ദമ്പതികളെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയവരെയും,സണ്‍ഡേ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവിധ മത്സര വിജയികളെയും ആദരിച്ചു.. തുടര്‍ന്ന് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും നടന്നു.