നാട്ടുവാര്‍ത്തകള്‍
കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിൽ അത്യുല്പാദനശേഷിയുള്ള WCT തെങ്ങിൻ തൈകളുടെ വിതരണം


കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിൽ അത്യുല്പാദനശേഷിയുള്ള WCT തെങ്ങിൻ തൈകളുടെ വിതരണം 08/07/2021 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക് കട്ടപ്പന ടൗൺ ഹാളിൽ നടക്കുന്നതാണ്. 100 രൂപാ വിലയുള്ള തൈകൾ 50% സബ്‌സിഡിയിൽ 50 രൂപാ നിരക്കിൽ ആണ് വിതരണം നടത്തുന്നത്. താല്പര്യമുള്ള കർഷകർ നാളെ രാവിലെ 10 മണി മുതൽ കട്ടപ്പന ടൗൺ ഹാളിൽ എത്തി പണമടച്ചു തൈകൾ കൈപ്പറ്റേണ്ടതാണ്. ഇന്ന് പണമടച്ചു ബുക്ക് ചെയ്തതിന് ശേഷമുള്ള 600 തൈകൾ നാളെ വില്പനയ്ക്കായി ഉണ്ട്. ആയതിനാൽ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തേണ്ടതാണ്.
എന്ന്
കൃഷി ഓഫീസർ
കട്ടപ്പന