കൃഷി മന്ത്രി പി പ്രസാദിന്റെ ഇന്നത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷി സ്ഥലത്തുള്ള സന്ദർശനം വെറും പ്രഹസനവും കർഷകരോടുള്ള അവഹേളനവും ആണെന്ന് കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കമ്മറ്റി
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ എത്തിച്ചേരുന്ന കൃഷി മന്ത്രി മൂന്നോ നാലോ കൃഷിയിടങ്ങൾ സന്ദർശിക്കുകയും, അവിടെ സമീപത്തുള്ള കർഷകർ മന്ത്രിയെ കാണാൻ എത്തി വരൾച്ചാവിവരങ്ങൾ ബോധിപ്പിക്കണമെന്ന് പറയുന്നത്, കർഷകർക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് വരുത്തി തീർക്കുവാനുള്ള പ്രഹസനം മാത്രമാണ്.
കട്ടപ്പന നഗരസഭയിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് വരൾച്ചമൂലം നശിച്ചിട്ടുള്ളത്.
നിരവധി കർഷകർ ഇതിന്റെ ദുരന്തം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇവരെ കാണാനോ കേൾക്കാനോ തയ്യാറാവാതെ കേവലം മൂന്നോ നാലോ കൃഷിയിടങ്ങൾ കാണാനും ആ പ്രദേശത്തുള്ള കർഷകരെ കാണാനും മാത്രമാണ് മന്ത്രി താല്പര്യപ്പെടുന്നത്,
ഇത് ബാക്കിയുള്ള കർഷകരെ അവഹേളിക്കുന്നതിന് തുല്യമാണ്.
ദുരിതം അനുഭവിക്കുന്ന എല്ലാ കർഷകരേയും ഒരുമിച്ചു പൊതുവായ ഒരു വേദിയിൽ കാണുകയും വരൾച്ചയുടെ അവസ്ഥകൾ മനസിലാക്കുകയും ചെയ്ത് ശാസ്യതമായ വരൾച്ച ദുരിതാശ്യാസ സഹായം അനുവദിക്കുകയുമാണ് ചെയ്യേണ്ടതെന്ന് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ ആവശ്യപ്പെട്ടു.