Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗതാഗതം നിരോധിച്ചു


മലയോര ഹൈവെ ചപ്പാത്ത് കട്ടപ്പന റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടത്തുന്നതിനാൽ ചപ്പാത്ത് പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ മെയ് 16 മുതൽ 22 വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഏലപ്പാറ, വാഗമൺ, പാല, കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പിൽ നിന്നും വലത്ത് തിരിഞ്ഞ് ഉപ്പുതറ ചീന്തലാർ വഴിയും കുട്ടിക്കാനം – ഏലപ്പാറ – ചപ്പാത്ത് വഴി കട്ടപ്പനയിലേക്കുള്ള വാഹനങ്ങൾ ആലടിയിൽ നിന്നും വലത്ത് തിരിഞ്ഞ് മേരികുളത്തേക്കും യാത്ര ചെയ്യണമെന്ന് കെ ആർ എഫ് ബി പി എം യു മൂവാറ്റുപുഴ ഇടുക്കി ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.