പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 18 മുതല്‍ 23 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണനയുണ്ടാകും.