6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി യുവജന കമ്മീഷന്‍



സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി കേരള സംസ്ഥാന യുവജന കമ്മീഷന്‍. [email protected] എന്ന മെയില്‍ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്‌സ് ആപ്പ് നമ്പര്‍ മുഖേനയോ സ്ത്രീധനപീഡന, ഗാര്‍ഹിക പീഡന വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാം. 18 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്കാണ് പരാതി സമര്‍പ്പിക്കാന്‍ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകള്‍/ സിറ്റിംഗ് സംഘടിപ്പിക്കാനും ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാര്‍ഹിക പീഡനത്തിനെതിരായ പ്രതിരോധം തീര്‍ക്കാനാണ് യുവജന കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക; 0471 -2308530









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!