Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വരൾച്ച ജപ്തി നടപടികൾ നിർത്തിവച്ചും നഷ്ടപരിഹാരം നൽകിയും കർഷകരെ സഹായിക്കണം: കേരളാ കോൺഗ്രസ്…





രൂക്ഷമായ വരൾച്ച മൂലം കാർഷിക വിളകൾ വ്യാപകമായി ഉണങ്ങിനശിച്ചതിനാൽ കർഷകരും തൊഴിലാളികളും നേരിട്ടും ഇതര ജനവിഭാഗങ്ങൾ പരോക്ഷമായും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിനാൽ ഇടുക്കിയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് കാർഷിക- കാർഷികേതര വായ്പകളുടെ പേരിൽ നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് , സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ എന്നിവർ ആവശ്യപ്പെട്ടു………………………….. പ്രധാന കൃഷികളിലൊന്നായ ഏലം കൃഷി പാടേ നശിച്ചിരിക്കുകയാണ്. ജാതി , തേയില, കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ കൃഷികളും ഉണങ്ങി പോയിരിക്കുന്നു. വർഷങ്ങളുടെ അധ്വാനം മൂലം ഉണ്ടാക്കിയെടുത്ത കൃഷികളുടെ നാശം കർഷകരെ അതീവദുഃഖത്തിലാക്കിയിരിക്കുകയാണ്. ഓരോ വിളകളുടെയും കാലാവധി കണക്കുകൂട്ടിയുള്ള നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു………………. കാർഷിക- കാർഷികേതര വായ്പകൾക്ക് 4 വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം.ആ കാലയളവിലെ പലിശ സർക്കാർ നൽകണം. കാർഷിക പുനരുദ്ധാരണത്തിന് 8വർഷത്തേകാലാവധിയിൽ വായ്പകളനുവദിക്കണം. ആദ്യത്തെ 4 വർഷത്തെ പലിശ സർക്കാർ നൽകണം. തുടർന്ന് 4ശതമാനം പലിശ നിരക്കിൽ തവണകളായി വായ്പ തുകകൾ തിരിച്ചടയ്ക്കുവാൻ സാഹചര്യമൊരുക്കണം. ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കണം. ഇതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ നിന്നും ആവശ്യമായ തുക നീക്കിവയ്ക്കണം. കേരളാ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു………………….. മുഖ്യമന്ത്രിയോ റവന്യു, കൃഷി, ജലവിഭവ വകുപ്പ് മന്ത്രിമാരോ വരൾച്ച ബാധിതപ്രദേശങ്ങൾ സന്ദർശിക്കാത്തത് തികച്ചും പ്രതിഷേധാർഹമാണ്. ഇടുക്കി ജില്ലയുടെ ചുമതലയുള്ള ഇടുക്കിയിലെ മന്ത്രി എവിടെയാണെന്ന് ജനങ്ങൾക്ക് അറിയില്ലായെന്നും അവർ കുറ്റപ്പെടുത്തി…..


ആവശ്യമായ ശരിയായ റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രസർക്കാരിനു നൽകണം. ഇതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്പെഷ്യൽ ടീമിനെ നിയോഗിക്കണം. സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണം. പ്രധാന മന്ത്രിയേയും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയേയും വസ്തുതകൾ ബോധ്യപ്പെടുത്തി കേന്ദ്ര സഹായം വാങ്ങിച്ചെടുക്കണം. കേരളാ കോൺഗ്രസ് ഭാരവാഹികൾ  നിർദേശിച്ചു……………. വന്യജീവി ശല്യം നാൾക്കു നാൾ വർധിച്ചു വന്നിട്ടും സർക്കാർ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കാത്തതിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ പ്രതിഷേധവും അവർ രേഖപ്പെടുത്തി. നഷ്ടപരിഹാരം നൽകുന്നതിൽ ഗുരുതരമായ വീഴ്ചകളും കാലതാമസവും വരുന്നതായും അവർ ചൂണ്ടിക്കാട്ടി…









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!