വണ്ടിപ്പെരിയാർ വാളാടിക്ക് സമീപം നെല്ലിമല എസ്റ്റേറ്റ് അതിർത്തിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതായി പോലീസിന്റെ പ്രാഥമിക നിഗമനം
വണ്ടിപ്പെരിയാർ വാളാടിക്ക് സമീപം നെല്ലി മല എസ്റ്റേറ്റ് അതീർത്തിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതായി പോലീസിന്റെ പ്രാഥമിക നിഗമനം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു വിറക് ശേഖരണത്തിനായി പ്രദേശത്തെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്
ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടുകൂടിയാണ് വണ്ടിപ്പെരിയാർ വാളാടിക്ക് സമീപം നെല്ലി മല എസ്റ്റേറ്റ് അതീർത്തിയിലെ കാപ്പി ക്കാട്ടിൽ യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇവിടെ വിറക് ശേഖരണത്തിനായെത്തിയ വാളാടി HM L എസ്റ്റേറ്റ്തൊഴിലാളികളാണ് മൃതദേഹം കണ്ടത് തുടർന്ന് ഇവർ വാർഡ് മെമ്പർ അടക്കമുള്ളവരെ വിവരമറിയിക്കുകയും പിന്നീട് ഇവർ വണ്ടി പെരിയാർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു ഇതിന് ശേഷം വണ്ടി പെരിയാർ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം താഴെ ഇറക്കി നടത്തിയ പരിശോധനയിൽ മൃതദേത്തിന് ഒരു മാസത്തോളം പഴക്കമുള്ളതായി പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ അറിയിച്ചു ഷർട്ടും പാന്റുമാണ്തൂങ്ങി മരിച്ചയാൾ ധരിച്ചിരുന്നത് പാന്റ് നിലത്ത് ഊരിപ്പോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത് ഒപ്പം കഴുത്തിൽ പ്ലാസ്റ്റിക് കവർ കെട്ടി തല മൂടിയ അവസ്ഥയിലുമായിരുന്നു മൃതദേഹം തൂങ്ങിക്കിടന്നിരുന്നത്ഒരു മാസം പഴക്കമനുഭവപ്പെടുന്ന മൃതദേഹം ഉണങ്ങിയ നിലയിലായിരുന്നു കടുത്ത വേനൽ ചൂടിലാവാം മൃതദേഹം ഈ അവസ്ഥയിലായ തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കയച്ചു