Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വരൾച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണം: ഇൻഫാം




കൊടും വരൾച്ചമൂലം കാർഷികമേഖലയിലുണ്ടായ കൃഷിനാശത്തിൽ നട്ടം തിരിയുന്ന കർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാർഷികജില്ല എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലുണ്ടായ കനത്ത വരൾച്ചയിൽ ഏലം കർഷകരുടെ കൃഷി

പാടേ നശിച്ച നിലയിലാണ്. മുമ്പെങ്ങുമില്ലാത്ത കൃഷി നാശമാണ് ഹൈറേഞ്ചിൽ ഉണ്ടായിരിക്കുന്നത്. ചെറുകിട കർഷകരാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഏലം കർഷകരെ സഹായിക്കുന്ന കാര്യത്തിൽ സ്പൈസസ് ബോർഡ് ക്രിയാത്മകമായ ഇടപെടീൽ നടത്തണം. ഉയർന്ന താപനിലയും ജല ദൗർലഭ്യവും മൂലം മിക്ക കാർഷിക വിളകളും പൂർണ്ണമായും കരിഞ്ഞു നശിച്ച നിലയിലാണ്. സർക്കാർ വരൾച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അടിയന്തരമായി കർഷകർക്ക് സഹായമെത്തിക്കണമെന്നും അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടു.കാർഷിക മേഖലയിലെ ദുരിതങ്ങൾ വിവരിച്ചും പരിഹാരം ആവശ്യപ്പെട്ടുമുള്ള കർഷകരുടെ നിവേദനം ഇൻഫാം സര്ക്കാരിനും ജനപ്രതിനിധികൾക്കും നൽകാൻ യോഗം തീരുമാനിച്ചു.ജോയിന്റ് ഡയറക്ടർമാരായ ഫാ. ജിൻസ് കിഴക്കേൽ, ഫാ. ആൽബിൻ പുൽത്തകിടിയേൽ, ഫാ. റോബിൻ പട്രകാലായിൽ, സെക്രട്ടറി ഡോ. പി.വി.മാത്യു പ്ലാത്തറ, ട്രഷറർ ജെയ്‌സൺ ചെംബ്ലായിൽ തുടങ്ങിയവർപ്രസംഗിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!