Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം അപകടം കാർ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർ മരിച്ചു.


ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം അപകടം കാർ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർ മരിച്ചു.
കുട്ടിക്കാനംകൊട്ടാരക്കര -ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടുകൂടിയാണ് അപകടം ഉണ്ടായത്. റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45)എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുന്ന് മുണ്ടക്കയത്തേക്ക് വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പാല മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.