മൊത്ത വിതരണത്തിനെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ


ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കൽ അനിറ്റി (21) നെയാണ് എക്സ്സൈസ്
സ്പഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
കോട്ടയം, ഇടുക്കി ജില്ലകളിൽ ഏതാനും നാളുകളായി ചെറുകിട കച്ചവടകാർക്ക് കഞ്ചാവ് എത്തിച്ച് നല്കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
തൊടുപുഴ ഒറ്റല്ലൂർ ചക്കിയളളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശായാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇൻസ്‌പെക്ടർ അബ്ദുൾ വഹാബ് ന്റെ നേതൃത്വത്തിൽ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ.സി നെബു,ഷാജി ജെയിംസ്, സിവിൽ എക്സൈസ് ഓഫീസർ ആർ. കണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.