തുടർച്ചയായ വിമാനം റദ്ദാക്കൽ; എയർ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഷാർജ കെഎംസിസി


ഷാർജ: എയർ ഇന്ത്യ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഷാർജ കെഎംസിസി. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയയ്ക്കാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ അറിയിച്ചു.
ലീവ് തീരുന്ന മുറയ്ക്ക് തിരിച്ചുവരാനിരുന്ന നിരവധി പേർക്കാണ് ജോലി നഷ്ടപ്പെടുന്നത്. കൂടാതെ മരണം, വിവാഹം, പ്രസവം, വിദ്യാർത്ഥികളുടെ അഡ്മിഷൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകാനിരുന്നവരുടെ യാത്ര തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് ഒരു പരിഹാരവുമില്ല.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങൾ ഉൾപ്പെടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ അവസ്ഥകളും നിരവധിയാണെന്നും ഷാർജ കെഎംസിസി ചൂണ്ടിക്കാട്ടി. സംസ്ഥാന ഭാരവാഹികളായ സെയ്ദ് മുഹമ്മദ്, ഫസൽ തലശ്ശേരി, നസീർ കുനിയിൽ, ഷാനവാസ് കെ എസ്, ഫൈസൽ അഷ്‌ഫാക്ക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.