തൂക്കുപാലം ടൗണിലൂടെ കക്കുസ് മാലിന്യം ഒഴുകുന്നു
തൂക്കുപാലം ടൗണിലൂടെ കക്കുസ് മാലിന്യം ഒഴുകുന്നത് പഞ്ചായത്ത ധികൃതരും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി
മാലിന്യം ഒഴുക്കുന്ന ആളെ കണ്ടെത്തി നോട്ടീസ് നൽകി. ഓടയുടെ സ്ലാബ് ഇളക്കിയും തറയോട് പൊളിച്ചു മാണ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്ന സ്ഥാപന ഉടമയെ കണ്ടെത്തിയത്. മാലിന്യം റോഡിലേക്ക് ഒഴുക്കുന്ന പൈപ്പ് അSക്കണമെന്നും കക്കുസ് മാലിന്യം ഒഴുക്കി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുളവാക്കിയതിന് 50000 രൂപ പിഴയീടാക്കി.
വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലേക്കുള്ള റോഡിലൂടെയാണ് മലിനജലം ഒഴുക്കിയത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍ പെട്ട സെന്‍ട്രല്‍ ജംങ്ഷനിലെ റോഡിലൂടെയാണ് കക്കുസ് മാലിന്യം നാളുകളായി ഒഴുക്കിയത്. ടൗണിലെ വ്യാപാരികള്‍ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പല തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ല. ഒടുവില്‍ നവ കേരള സദസിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വ്യാപാരികൾ ആരോപിച്ചിരുന്നു. പറയുന്നത്.. കടുത്ത വേനലിലും തൂക്കുപാലം ടൗണിലൂടെ മലിന ജലം ഒഴുകുന്നത് പഞ്ചായത്തധികൃതർ നേരിട്ട കണ്ട് ബോധ്യപ്പെട്ട ശേഷമായിരുന്നു നടപടി പഞ്ചായത്ത് പ്രസിഡൻ്റ് ലേഖ ത്യാഗരാജൻ, സെക്രട്ടറി സുനിൽ സെബാസ്റ്റിൻ, വാർഡംഗം ഷിഹാബ് ഈട്ടിക്കൽ , ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജകുമാർ, സന്തോഷ് കുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്പാൻ എനി വരാണ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്