രൂക്ഷമായ വരൾച്ചയെയും കുടിവെള്ള ക്ഷാമത്തെയും നേരിടുവാൻ സർക്കാരും ജലവിഭവ വകുപ്പും അടിയന്തര നടപടി സ്വികരിക്കണം .യൂത്ത് കോൺഗ്രസ്
കട്ടപ്പന :രൂക്ഷമായ വരൾച്ചയെയും കുടിവെള്ള ക്ഷാമത്തെയും നേരിടുവാൻ സർക്കാരും ജലവിഭവ വകുപ്പും അടിയന്തര നടപടി സ്വികരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി.
ജില്ലയിൽ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണം എല്ലാ മേഖലയിലും മുടങ്ങിയിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം നടത്തുന്ന സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം ലീക്ക് ആയ് പോകുന്ന സാഹചര്യവും നിലനിൽക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിത്യസ്തമായ് ഏറ്റവും കനത്ത ചൂടും വരൾച്ചയും ജില്ലയിൽ നേരിടുന്നതിനാൽ ജില്ലയിലെ കാർഷിക മേഖല പൂർണ്ണമായും തകർന്നിരിക്കുന്നു. ജില്ലയിൽ ഉണ്ടായിരിക്കുന്ന ക്യഷിനാശത്തെക്കുറിച്ച് പഠിക്കുവാൻ സർക്കാർ സമിതിയെ നിയോഗിക്കുകയും ക്യഷി നാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യണം.
ജില്ലയിൽ രൂക്ഷമായ പ്രശ്നങ്ങൾ നേരിടുമ്പോൾ ജില്ലയിൽ നിന്നുള്ള ജല വിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ മൗനം പാലിക്കുന്നത് പ്രതിഷേധകരമാണ്.
വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ച് പോന്നിരുന്ന ഇടുക്കിയിലെ സാധരണക്കാരുടെ ജീവിതം ദുസഹമായിരിക്കുകയാണ്.
ജില്ലയിൽ കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കാത്ത തദേശ സ്ഥാപനങ്ങൾ ഏറേയുണ്ട്.
കുടിവെള്ള വിതരണത്തിന്
നടപടി സ്വികരിച്ചിട്ടുള്ള തദേശ സ്ഥാപനങ്ങളിൽ നാമമാത്രമായ തുക മാത്രാമാണ് മാറ്റി വെക്കപ്പെട്ടിട്ടുള്ളത്.ഈ തുക കൊണ്ട് കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പൂർണ്ണമായും കുടിവെള്ളം വിതരണം ചെയ്യുക എന്നത് അപ്രായോഗികമാണ്.
ജില്ലയിലെ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന കോളനികളിലും മറ്റു പ്രദേശങ്ങളിലും ടാങ്കറിൽ ശുദ്ധജലം എത്തിച്ചു നൽകുവാൻ ബദ്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ തയ്യറാകണം.
ശുദ്ധജല വിതരണം മുടങ്ങിയതിലും വരൾച്ചയെ നേരിടുന്നതിലും സർക്കാരും ജലവിഭവ വകുപ്പും യാതോരു വിധ നടപടിയും സ്വീകരികാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പന വാട്ടർ അതോറിറ്റി ഓഫിസിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജോമോൺ പി.ജെ, അഡ്വ.മോബിൻ മാത്യു , ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ , കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രഞ്ജിത്ത് രാജിവ് , ഷാനു ഷാഹുൽ , ബിബിൻ അഗസ്റ്റിൻ, മനു സി.എൽ, റെമിസ് കൂരപ്പള്ളി, ആൽബിൻ മണ്ണഞ്ചേരിൽ , ആനന്ദ് തോമസ് , തോമസ് മൈക്കിൾ ,സിജു ചക്കുമൂട്ടിൽ,എ.എം സന്തോഷ് , സജീവ് കെ.എസ്, റോബിൻ ജോർജ് , ടിനു ദേവസ്യാ, നവീൻ സെബാസ്റ്റ്യൻ, സിബി മാത്യു എന്നിവർ സംസാരിച്ചു.