Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബോർഡുകളും ബാനറുകളും ഉടൻ നീക്കം ചെയ്യണം : ജില്ലാ കളക്ടർ


ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് അരികിലും ,മരങ്ങളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള ബോർഡ് , ഹോർഡിങ്‌സ് , കൊടിതോരണങ്ങൾ എന്നിവ അതത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അഭ്യർത്ഥിച്ചു. ഇടുക്കിയെ മാലിന്യമുക്ത ജില്ലയാക്കി ജനങ്ങൾക്ക് മുന്നിൽ മാതൃക സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണം .