Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട്ടിൽ ആരാധനാലയങ്ങളുടെ സമീപം മത്സ്യ, മാംസ അവശിഷ്ടങ്ങൾ മനഃപൂർവം കൊണ്ടിടുന്നതായി പരാതി ഉയരുന്നു
മത്സ്യത്തിന്റെയും, മാംസത്തിന്റെയും അവശിഷ്ടങ്ങൾ, രാത്രിയിൽ വാഹനത്തിൽ എത്തി പള്ളികളുടെയും, ക്ഷേത്രങ്ങളുടെയും സമീപ റോഡിൽ തള്ളുന്നതായി പരാതിഉയരുന്നത്.
ഇതുമൂലം, കാക്കകൾ, എലികൾ, മറ്റുജീവികൾ ഈ അവശിഷ്ടങ്ങൾ കൊത്തിവലിച്ച് കിണറുകളിലും, കുടിവെള്ള ടാങ്കിലും, റോഡുകളിലും കൊണ്ടിടുന്ന അവസ്ഥയാണുള്ളത്.
തെരുവ് നായ്കളുടെ ശല്യവും ഇവിടെ കൂടിയതോടെ കാൽനട യാത്രക്കാർക്ക് ആനകണ്ടം റോഡിൽ യാത്രചെയ്യാൻ ഭയമാണ്..
അതേസമയം ആരാധനാലയങ്ങളുടെ സമീപവും, പൊതുസ്ഥലത്തും വേസ്റ്റുകൾ തള്ളുന്നവർക്കെതിരെ കർശനനടപടികൾ അധികാരികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.