Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പാമ്പാടുംപാറയിൽ വൻ വ്യാജമദ്യ ശേഖരം പിടികൂടി; പ്രതി പിടിയിൽ


നെടുംകണ്ടം: ഇടുക്കി ഡാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പാമ്പാടുംപാറയിൽ നടത്തിയ റെയ്ഡിലാണ് രണ്ടു പ്ലാസ്റ്റിക് ചാക്കുകൾ നിറച്ചും, ഒരു ഹാർഡ് ബോർഡ് ബോക്സ് നിറച്ചും,
ബ്രാണ്ടി, റം , തുടങ്ങിയ ഇന്ത്യൻ നിർമ്മിത വിദേശമദ്യം അനധികൃതമായി സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും പിടികൂടിയത്.
പ്രതി പാമ്പാടുംപാറ സ്വദേശി ആടിപ്ലാക്കൽ സുദേവനെ നാർക്കോട്ടിക്ക് വിഭാഗം അറസ്റ്റ് ചെയ്തു . തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പാമ്പാടുമ്പാറയിൽ ഒന്നിലേറെ സംഘങ്ങൾ വ്യാജമദ്യവില്പന നടത്തുന്നുണ്ടെന്നും ഇവർ തമ്മിൽ വില്പന സംബന്ധിച്ച് തർക്കങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു .