Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ ഗുരുദേവ കീർത്തിസ്തംഭത്തിന് ലഭിച്ച ലോക റെക്കോഡ് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ. ഇടുക്കിക്കാർ സ്നേഹമുള്ളവരെന്നും ജനറൽ സെക്രട്ടറി
ഗുരുദേവ കീർത്തിസ്തംഭത്തിന് ലഭിച്ച ലോക റെക്കോഡ് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ. ഇടുക്കിക്കാർ സ്നേഹമുള്ളവരെന്നും ജനറൽ സെക്രട്ടറി


കട്ടപ്പന: എസ്എൻഡിപി യോഗം മലനാട് യൂണിയൻ പണികഴിപ്പിച്ച എസ്എൻ ഹോംസിന്റെ ഉദ്ഘാടനവും ഗുരുദേവ കീർത്തി സ്തംഭത്തിന് ലഭിച്ച ഡോ എ പി ജെ അബ്ദുൾകലാം ലോക റെക്കോഡ് പ്രഖ്യാപനവും നടന്നു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിച്ചു.എസ്എൻഡിപിയോട് ഏറ്റവും അധികം സ്നേഹം പ്രകടിപ്പിക്കുന്നവരിൽ മുൻപന്തിയിൽ ഇടുക്കിക്കാരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷത വഹിച്ചു.എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍, സ്വാമി ഗുരുപ്രകാശം,പച്ചയില്‍ സന്ദീപ്,അഡ്വ. സംഗീത വിശ്വനാഥന്‍,വിആര്‍ സജി, ജോയി വെട്ടിക്കുഴി, രതീഷ് വരകുമല,ജാന്‍സി ബേബി,അഡ്വ.പിആര്‍ മുരളീധരന്‍,ഷാജി പുള്ളോലില്‍,ചെമ്പന്‍കുളം ഗോപിവൈദ്യന്‍, എംബി ശ്രീകുമാര്‍, പി.രാജന്‍, സജി പറമ്പത്ത്, പി ജി സുകുമാരന്‍,വിനോദ് ഉത്തമന്‍,വിധു എ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.