വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിൽ അനധികൃതമായി പ്രവർത്തിക്കുന്നു വെന്നാരോപണമുയർന്ന പാറമടയിൽ മൈനിംഗ് & ജിയോളജി വിഭാഗത്തിൻ്റെയും റവന്യൂ വിഭാഗത്തിൻ്റെയും സംയുക്ത പരിശോധന നടന്നു. സ്വകാര്യവ്യക്തിയുടെ പുരയിടത്തോട് ചേർന്ന് അനധികൃത പാറ ഖനനമാണ് നടന്നു വരുന്നതെന്ന പരാതിയെതുടർന്നായിരുന്നു പരിശോധന


വണ്ടിപ്പെരിയാർ തേങ്ങാക്കൽ 110 പുതുവലിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്ന് അനധികൃത പാറ ഖനനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ജിയോളജി & മൈനിംഗ് വിഭാഗവും റവന്യൂ വിഭാഗവും പോലീസും സ്ഥലത്തെത്തി സംയുക്ത പരിശോധ നടത്തിയത് . തേങ്ങാക്കൽ 110 പുതുവലിൽ താമസക്കാരനായ ജീവാ എന്ന വ്യക്തി അനുമതിയില്ലാതെ രാത്രികാലങ്ങളിലടക്കം നിരന്തരമായി പാറ പൊട്ടിച്ച് ലോഡ് കണക്കിന് പാറ കടത്തുന്നുവെന്നായിരുന്നു പരാതി ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടന്നത് . സംയുക്ത പരിശോധനയിൽ ഇയാൾ അനധികൃതമായാണ് പാറ ഖനനം ചെയ്ത് വന്നിരുന്നതെന്ന് കണ്ടെത്തുകയും സ്വകാര്യ വ്യക്തിക്ക് നിയമനടപടികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു . മുൻപ് റവന്യൂ വിഭാഗം ഇവിടെ നടത്തിയ അന്വേഷണങ്ങളിൽ തനിക്ക് പാറ ഖനനത്തിന് അനുമതിയുണ്ടെന്ന് ഇയാൾ അറിയിക്കുകയും പിന്നീട് രേഖകൾ പുതുക്കേണ്ടതുണ്ടെന്ന കാരണവും കാണിച്ചായിരുന്നു അനധികൃത പാറഖനനം നടത്തിവന്നിരുന്നതെന്നുമായിരുന്നു പരാതി