ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീറിനെതിരെ ജീവനക്കാരിയുടെ പീഡന പാരതി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സഫീറിനെതിരെയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്.
ലൈംഗീക ചുവയോടെ സംസാരിക്കുകയും ശരീരികമായി ഉപദ്രവിച്ചെന്നുമാണ് സ്ഥിരം ജീവനക്കാരിയായ യുവതി പോലീസിന് നൽകിയ പരാതിയിലും മൊഴിയിലും പറയുന്നത്.
കഴിഞ്ഞ 6 മാസത്തോളമായി BDO മുഹമ്മദ് സബീർ തന്നോട് മോശമായി പെരുമാറുകയാണന്നും ലൈംഗീക ചുവയോടെയുള്ള സംസാരം പതിവായപ്പോൾ താൻ താക്കീത് നൽകിയിരുന്നു
ഇതോടെ ജോലിയിലും മാനസീക പീഡനം തുടർന്നു വെന്നും ജീവനക്കാരി പറഞ്ഞു.
ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് ചെക്ക് ഒപ്പിടാൻ സെക്രട്ടറിയുടെ ക്യാമ്പിനിൽ എത്തിയപ്പോൾ ഫയൽ വലിചെറിഞ്ഞു.
മാർച്ച് 12 ന് പ്രസിഡന്റിനോട് താൻ പരാതി പറയുകയും 13 ന് പ്രസിഡന്റ് വിളിച്ച യോഗത്തിൽ താൻ അവസ്ഥ പറഞ്ഞു.
മുൻപ് വാക്കാലുള്ള പീഡനമായിരുവെങ്കിൽ പിന്നിട് ശാരീരികമായും പീഢനം ആരംഭിച്ചതായും യുവതി പറഞ്ഞു.
22 ന് ഇടുക്കി SP, വനിതാ കമ്മീഷൻ, മുഖ്യമാന്ത്രി തുടങ്ങിയവർക്ക് പരാതി അയച്ചു.
നടപടി ഉണ്ടാകാതിരുന്നതിനാൽ യുവതി ഇടുക്കി സ്റ്റേഷനിൽ എത്തി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പരാതിക്കാരിയുടെ മെഴി എടുക്കുകയും മഗസർ തയ്യാറാക്കുകയും ചെയ്തു.
പോലീസ് എത്തിയപ്പോൾ BDO ഓഫീസിൽ ഉണ്ടായിരുന്നില്ല.
BDO മുഹമ്മദ് സബീറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.