ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


കനത്ത ചൂട് തുടരുന്നതിനിടയിൽ ഇന്ന് വിവിധ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ വേനല്‍ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിളാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും.ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകള്‍ പ്രവചിരുന്നു. അഞ്ചാം തീയ്യതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേസങ്ങളില്‍ സാധ്യത നില്‍നില്‍ക്കുന്നുണ്ട്. ഇടമിന്നല്‍ കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ ജാഗ്രത പാലിക്കുകയും വേണം. അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളില്‍ മഞ്ഞ അലെർട്ട് നല്‍കിയിരിക്കുകയാണ്.ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളില്‍ ജനങ്ങള്‍ക്ക് സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം