വെന്തുരുകി വണ്ടൻമേട്; കുടിവെള്ളവും വറ്റി, ചൂട് സഹിക്കാൻ വയ്യാതെ ജനങ്ങൾ
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ടൻമേട്. ലോകത്തിലെ ഏറ്റവും ഗുണമേൻമയും സ്വാദും മണവുമുള്ള ഏലക്ക ഉൽപ്പാദിപ്പിക്കപ്പെടുന്നത് വണ്ടൻമേട്ടിലാണ്.
മാസങ്ങളായി ഇവിടെ മഴപെയ്യാത്തതിനാൽ പ്രധാന കൃഷിയായ ഏലം കരിഞ്ഞ് ഉണങ്ങി നശിച്ചു.
കേരളാ -തമിഴ്നാട് അതിർത്തി പങ്കിടുന്ന വണ്ടൻമേട്ടിൽ, കുടിവെള്ള ക്ഷാമവും രൂക്ഷമായി. ചൂട് ഉയർന്നതോടെ പകൽസമയം വെളിയിൽ ഇറങ്ങിയാൽ പൊള്ളൽഏൽക്കുമോഎന്ന ഭയത്തിലാണ് ജനങ്ങൾ.
ചരിത്രത്തിൽ ആദ്യമായി ആണ് ഇതുപോലുള്ള ചൂട് മേഖലയിൽ അനുഭപ്പെടുന്നത് എന്ന് പഴമക്കാരും പറയുന്നു.
ഉടൻ മഴ കനിയും എന്ന വിശ്വാസത്തിലാണ് ജനങ്ങൾ ഓരോദിവസവും ജീവിക്കുന്നത്. അതെസമയം മഴകിട്ടാത്തതിനാൽ എലകൃഷി 75%നശിച്ചു.
ബാങ്കിൽനിന്നും ലോൺഎടുത്താണ് പല ചെറുകിട കർഷകരും കൃഷിനടത്തിരുന്നത്. വേനല്‍ വറുതി കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് പലിശ രഹിത മൊററ്റോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം ആകുന്നുണ്ട്.