കട്ടപ്പനയിൽ ഹൈറേഞ്ച് ബസ് സംഗമം നടന്നു
മധുരോതാരമായ ഭൂതകാലത്തെ വിസ്മയങ്ങളെല്ലാം നമ്മില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ മുമ്പേ പോയവരുടെ വിയര്‍പ്പുകണങ്ങള്‍ വീണു കുതിര്‍ന്ന ഈ മണ്ണില്‍ നിന്നും അല്പത്വത്തിന്റെ പട്ടു വിരിച്ച് അധ്വാനത്തിന്റെ നാളുകളെ മറയ്ക്കരുതെന്നും മറക്കരുതെന്നുമുള്ള കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് കട്ടപ്പനയില്‍ നടന്ന ഹൈറേഞ്ച് ബസ് സംഗമം എന്ന് കവിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ.കട്ടപ്പന മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഹൈറേഞ്ച് ബസ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബസ് സൗഹൃദം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൂന്നു തലമുറകളിലെ നിരവധി തൊഴിലാളികളാണ് ബസ് സംഗമത്തില്‍ പങ്കെടുത്തത്.മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചും പരസ്പരം ഓര്‍മ്മകള്‍ പങ്കുവെച്ചും അടുത്ത വര്‍ഷം ബസ് ജീവനക്കാരുടെ കുടുംബ സംഗമം നടത്തണമെന്ന തീരുമാനത്തോടെ ഉച്ചഭക്ഷണം കഴിച്ചുമാണ് ബസ് സംഗമത്തിന് ശേഷം തൊഴിലാളികള്‍ മടങ്ങിയത്.
പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു.ശീകാന്ത് രവീന്ദ്രന്‍ , മധുസൂധനന്‍നായര്‍ ടി.കെ., പി.വി.ബിജു.,മോന്‍സി. സി.,അഖില്‍ സി.രവി.,രാജേഷ് കുട്ടിമാളു,കെ. കെ അനീഷ്, അജിത് വി. എസ്, സാം സി.ഉതുപ്പ്,ആഷിക് ആരംപുളിക്കല്‍ ,ടോജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു