വോട്ടെടുപ്പ് ആരംഭിച്ചു. ഇടുക്കിയിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
കട്ടപ്പന : രണ്ടു മാസത്തോളം നീണ്ടു നിന്ന ആവേശകരമായ പ്രചാരണത്തിനൊടുവില്‍ വോട്ടർമാർ വിധിയെഴുത്തിനായി ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് എത്തി തുടങ്ങി.ഇടുക്കിയില്‍ അന്തിമ പട്ടിക പ്രകാരം 12,51,189 വോട്ടർമാരാണുള്ളത്.
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടർമാരുമുള്‍പ്പെടെയാണിത്. 6,15,084 പുരുഷ വോട്ടർമാർമാരും 6,35,064 സ്ത്രീ വോട്ടർമാരുമാണുള്ളത്. ഒൻപതു ഭിന്നലിംഗ വോട്ടർമാരുമുണ്ട്. 18നും 19നും ഇടയില്‍ പ്രായമുള്ള 18,748 കന്നിവോട്ടർമാർമാരും വോട്ടെടുപ്പില്‍ പങ്കാളികളാകും. 85 വയസിനു മുകളില്‍ പ്രായമുള്ള 12,797 പേരാണുള്ളത്. ദേവികുളം, പീരുമേട് , ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ഭിന്നലിംഗക്കാരുള്ളത്. 1032 സർവീസ് വോട്ടർമാരും പട്ടികയില്‍ ഉള്‍പ്പെടുന്നു. 10,041 ഭിന്നശേഷിക്കാരായ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും തങ്ങളുടെ ബൂത്ത് ഏതെന്നും www.ceo.kerala.gov.in ,വോട്ടർ ഹെല്‍പ് ലൈൻ ആപ്പ് എന്നിവ മുഖേനെ അറിയാവുന്നതാണ്.