നാട്ടുവാര്‍ത്തകള്‍
പരിസ്ഥിതി സൗഹൃദ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു


വണ്ടിപെരിയാര്‍: കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തില്‍ നടന്ന വനം കൊള്ളക്കെതിരെ സമഗ്ര അനേ്വഷണം നടത്തുക, സംഭവത്തില്‍ ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പരിസ്ഥിതി സൗഹൃദ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു. യുവജനവിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഷാന്‍ അരുവിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടല്‍ ഉദ്ഘാടനം ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറി ഷാജി പൈനാടത്ത് നിര്‍വഹിച്ചു.