Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ടാലന്റ് ലാബ് പരിശീലന പരിപാടി ആരംഭിച്ചു
വേനലവധിക്കാലത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പിന്തുണ നല്കുന്നതിനായി കട്ടപ്പന
ബി.ആർ സി നേതൃത്വത്തിൽ വിവിധ കലകളിൽ സൗജന്യമായി പരിശീലനം നല്കുന്ന പദ്ധതിയാണ് ടാലന്റ് ലാബ്. കട്ടപ്പന ബിആർസി ഹാളിൽ നടന്ന ചടങ്ങിൽ കട്ടപ്പന ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മിനി ഐസക് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ചിത്രരചന, വയലിൻ, നാടൻപാട്ട് ,ശാസ്ത്രീയ സംഗീതം, പ്രവർത്തി പരിചയം എന്നീ മേഖലകളിലാണ് സൗജന്യ അവധിക്കാല പരിശീലനം നല്കുന്നത്.
ബി.ആർ.സി ട്രയിനർ ഗിരിജാകുമാരി N V അധ്യക്ഷത വഹിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ സുരേന്ദ്രൻ P N, ഐബി മരിയ ഐസക് എന്നിവർ യോഗത്തിൽ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധിപ്പേർ പരിപാടിയിൽ പങ്കെടുത്തു.