6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കും : ജില്ലാ കളക്ടര്‍



ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കും : ജില്ലാ കളക്ടര്‍

  • ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ക്രൈസ്റ്റ് കിങ് എല്‍.പി.എസ് രാജമുടി
  • ഏറ്റവും കുറവ് വോട്ടര്‍മാര്‍ പീരുമേട് പച്ചക്കാനം അംഗന്‍വാടി

ജില്ലയിലെ 1003 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് . മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉണ്ടാകും. എല്ലാ പോളിങ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍ എന്ന്‌നിവയും ഉണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷന്‍ ഇടുക്കി നിയോജകമണ്ഡലത്തിലെ ക്രൈസ്റ്റ് കിങ് എല്‍.പി.എസ് രാജമുടിയാണ്. 1503 വോട്ടര്‍മാരാണിവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷന്‍ പീരുമേട് നിയോജകമണ്ഡലത്തിലെ പച്ചക്കാനം അംഗന്‍വാടിയാണ്. 28 വോട്ടര്‍മാരാണിവിടെയുള്ളത്.
ജില്ലയില്‍ വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 48 പിങ്ക് ബൂത്തുകളാണുള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകള്‍ അല്ലെങ്കില്‍ പിങ്ക് ബൂത്തുകളായി കണക്കാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കും.
ഓരോ മണ്ഡലത്തിലും ഒന്നുവീതം അഞ്ചു മാതൃകാ ഹരിത ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പ്രകൃതി സൗഹാര്‍ദ തെരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഹരിത മാതൃകാ ബൂത്തുകളൊരുക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ബൂത്തുകളില്‍ 75 ശതമാനം വെബ്കാസ്റ്റിങ് സംവിധാനമാണ് ഏര്‍പ്പെടുത്തേണ്ടത്. അത്തരത്തില്‍ ജില്ലയിലെ 752 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സൗകര്യമുള്ളത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!