previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഈസ് ഓഫ് ലിവിങ് സര്‍വ്വേ ബ്ലോക്ക് തല ഉദ്ഘാടനം



ഈസ് ഓഫ് ലിവിങ് സര്‍വ്വേയുടെ ഇളംദേശം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് പ്രസിഡന്റ് മാത്യു. കെ ജോണ്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡാനി മോള്‍ വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം കേരളത്തിലുള്ള 14.1 7 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ കാലയളവില്‍ ലഭിച്ച ആനുകൂല്യങ്ങളും നിലവിലെ ജീവിതാവസ്ഥയും വിലയിരുത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍വേയാണ് ഈസ് ഓഫ് ലിവിങ് സര്‍വ്വേ. ജൂലൈ 31 ന് പൂര്‍ത്തിയാക്കേണ്ട സര്‍വ്വേ നല്ല രീതിയില്‍ നടപ്പാക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും, കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കിയതായി പ്രസിഡന്റ് പറഞ്ഞു. സര്‍വേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. എഡിസി ജനറല്‍ സി.ശ്രീലേഖ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ഭാഗ്യരാജ്, ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!