Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
26 ന് കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി
അനധികൃതപണമിടപാടുകൾ, കള്ളക്കടത്ത്, വോട്ടർമാരെ സ്വാധീനിക്കാനുള്ള ഉപഹാരങ്ങൾ എന്നിവ അതിർത്തി കടത്തുക എന്നിവ തടയുന്നതിനായാണ് പരിശോധന. പോലീസും പ്രത്യേക ടാസ്ക്ക് ഫോഴ്സും ഇരുപത്തിനാലു മണിക്കൂറും ചെക്ക് പോസ്റ്റിൽ പരിശോധന നടത്തുന്നുണ്ട്. കേരളത്തിൽ തെരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രത്യേക പരിശോധനകൾ തുടരും. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂർ ചിന്നാർ ചെക്ക്പോസ്റ്റുകളിലാണ് പരിശോധനകൾ ശക്തമാക്കിയത്