നാട്ടുവാര്‍ത്തകള്‍
ചെങ്കര ഗാന്ധി ശിലയുടെ പുനർനിർമാണം അനിശ്ചിതത്വത്തിൽ ;2 ആം വാർഡ് മെമ്പർ അനാസ്ഥയും അഴിമതിയും മൂലമെന്ന് ആരോപണം


ചെങ്കര ഗാന്ധി ശിലയുടെ പുനർനിർമാണം ഒന്നര വർഷത്തിലേറെയായി നിലച്ച് കിടക്കുന്നു ;2 ആം വാർഡ് മെമ്പർ അനാസ്ഥയും കെടുകാര്യസ്ഥതയും അഴിമതിയും മൂലമെന്ന് DYFI ആരോപണം
പുനർനിർമാണത്തിനായി പഞ്ചായത്തിൽ നിന്നും വകയിരുത്തിയ തുക കൈപ്പറ്റിയ മെമ്പർ തുകയുടെ പത്തിലൊന്ന് പണി പോലും ഒന്നര വർഷമായിട്ടും നടത്തിയിട്ടില്ല എന്നും DYFI ആരോപിക്കുന്നു
പുനർനിർമാണം ഉടൻ പൂർത്തീകരിക്കുക
ഇതിന് പിന്നിലെ മെമ്പറുടെ അഴിമതി ഉടൻ പുറത്തുകൊണ്ടുവരിക എന്ന ആവശ്യം ഉയർത്തിപ്പിടിച്ച്
ചെങ്കര ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു .
DYFI മേഖല സെക്രട്ടറി സ :സെന്തിൽ കുമാർ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു തുടർന്ന് CPI(M) പീരുമേട് ഏരിയ കമ്മിറ്റി അംഗം ചന്ദ്രൻ സഖാവ് CPI(M) ചെങ്കര ആക്ടിങ് ലോക്കൽ സെക്രട്ടറി സ:സെന്തിൽ എന്നിവർ പിന്തുണ നൽകി സംസാരിച്ചു