മിശിഹായുടെ പ്രകാശം ഏറ്റെടുക്കുവാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനുമുള്ളതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ
മിശിഹായുടെ പ്രകാശം ജീവിതത്തിൽ ഏറ്റെടുക്കുന്നതിനു നമുക്ക് കഴിയണം. വിശ്വാസം ഒരു കാഴ്ചയാണ്. വിശ്വാസത്തെ കാഴ്ചായാണ് തിരുവചനം പഠിപ്പിക്കുന്നത്. വിശ്വാസത്തിന്റെ വെളിച്ചം എന്ന ചാക്രിയ ലേഖനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു വക്കുന്നതും ഇതുതന്നെയാണ്.ലോകത്തിൽ തിന്മയുടെ ഇരുട്ട് സമൃദ്ധമാണ്. അത് മാറി മിശിഹായുടെ പ്രകാശം ജീവിതത്തിൽ സമൃദ്ധമാകുവാൻ നാം തിരുവചനത്തോട് ചേർന്ന് ജീവിക്കണമെന്നും മെത്രാൻ പറഞ്ഞു.
കാത്തലിക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സോണിന്റെ അഭിമുഖ്യത്തിൽ 16,17,18 തീയതികളിൽ നടത്തുന്ന ഗ്രാന്റ് കോൺഫറൻസ് ‘ജ്യാല 2024’ ഇരട്ടയാർ സെന്റ് തോമസ് ഫോറോനാ പള്ളിയിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോൺ . ജോസ് കരിവേലിക്കൽ അധ്യഷത വഹിച്ചു.
കട്ടപ്പന സോൺ ആനിമേറ്റർ റവ. ഫാ. ജോസഫ് കോയിക്കൽ, കെ സി ബി സി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ താന്നിക്കൽ, ഫാ.ജോസഫ് പുത്തൻപുരക്കൽ, , ബേബിച്ചൻ ഇടിയാകുന്നേൽ, ഫാ. ജോർജ് ചെരുവംകുന്നേൽ,ഫാ. ജോസഫ് പന്തലാനിക്കൽ,ഫാ. കുരുവിള, ഫാ.ജോസഫ് കുറ്റിക്കാട്ട്, സണ്ണി വളവനാട്ട്, സഞ്ജു മുറിയാനാനിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഫാ. കുര്യാക്കോസ് വടക്കേടത്ത് വിശുദ്ധ കുർബാന അർപ്പിച്ചു. ഗ്രാന്റ് കോൺഫെറൻസിന്റെ രണ്ടാം ദിനമായ ഇന്ന് ഫാ. ജെയിംസ് കക്കുഴി, സിബിച്ചൻ പുത്തേറ്റ്, സാബു കോഴിക്കോട്, ഫാ ജോസഫ് താമരവെളി, ഫാ. ജോസഫ് നടുപറമ്പിൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
മുന്നാം ദിനമായ നാളെ പി ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ, ഷാജി വൈക്കത്തുപറമ്പിൽ, മോൺ. ജോസ് കരി വേലിക്കൽ, ഫാ ജേക്കബ് വെള്ള മരുതുങ്കൽ തുടങ്ങിയവർ പങ്കെടുക്കും.