വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ അരുൾ മിഗു ശ്രീ ഗൗമാരിയമ്മൻ ക്ഷേത്രം പ്രധാന ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി
വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് ഒന്നാം ഡിവിഷൻ അരുൾ മിഗു ശ്രീ ഗൗമാരിയമ്മൻ ക്ഷേത്രം പ്രധാന ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി 3 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് ഞായറാഴ്ച്ച കൊടിയിറങ്ങും തമിഴ് ആചാരാനുഷ്ടാനങ്ങളോടെ നടക്കുന്ന ക്ഷേത്രം ഉത്സവത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കും
വണ്ടിപ്പെരിയാർ പശുമല എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റനേകം ജനവിഭാഗങ്ങളുടെയും അനുഗ്രഹ ദായിനിയായിപശുമല എസ്റ്റേറ്റിൽ കുടികൊള്ളുന്ന അരുൾ മിഗുശ്രീ ഗൗമാരിയമ്മൻ ക്ഷേത്രം പ്രധാന ഉത്സവങ്ങൾക്കാണ് തുടക്കമായിരിക്കുന്നത് ഏപ്രിൽ 5 ന് വെള്ളിയാഴ്ചകൊടി കയറിയതോടെയാണ് ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത് തുടർന്നുള്ള ഏപ്രിൽ 12 13 14 ദിവസങ്ങളിൽ ക്ഷേത്രം പ്രധാന ഉത്സവ ആഘോഷങ്ങൾ നടക്കുന്ന ത് വെള്ളിയാഴ്ച രാവിലെ ക്ഷേത്രം പ്രധാന പൂജകൾക്കും വഴിപാടുകൾക്കുംശേഷംപകൽ മൂന്നുമണിയോടുകൂടി ഭക്തജനങ്ങൾ പശുമല ആറ്റോരം ഭഗവതി ക്ഷേത്രത്തിൽ എത്തുകയും അവിടെ നിന്നും വ്രതം എടുത്ത ഭക്തജനങ്ങൾശക്തികരകം അമ്മൻകുടം താലപ്പൊലി മാവിളക്ക് തീച്ചട്ടി എന്നിവ നെയ്യാണ്ടി മേളത്തിന്റെ അകമ്പടിയോടുകൂടി പശുമല എസ്റ്റേറ്റ് വന പ്പേച്ചി അമ്മൻക്ഷേത്രത്തിൽ എത്തിച്ചേരുകയും അവിടെനിന്നും തിരികെ മാരിയമ്മൻ ക്ഷേത്രത്തിലേക്കും തിരിച്ചു
ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്ന തോടുകൂടി പ്രത്യേക പൂജകൾക്ക് ശേഷം ക്ഷേത്രം ഉത്സവത്തിനായി എത്തിയഭക്തജനങ്ങൾക്ക് മഹാ അന്നദാനം നടന്നു നിരവധി ഭക്തജനങ്ങൾ ദേവി പ്രസാദമായ അന്നദാന വിതരണത്തിൽ പങ്കാളികളായി തുടർന്ന് വയലിൻ കച്ചേരിയും അതിനുശേഷം പ്രദേശത്തെ തന്നെ കുട്ടികളെ അണിനിരത്തി കൊണ്ടുള്ള വിവിധ കലാപരിപാടികളും നടന്നു
ഏപ്രിൽ 14ന് ഞായറാഴ്ച വെളുപ്പിന് പള്ളിയുണർത്തൽ അതിനുശേഷം ക്ഷേത്രം പ്രത്യേക പൂജകൾ വഴിപാടുകൾ എന്നിവയ്ക്ക് ശേഷം 9 മണിയോടുകൂടി മഹാ പൊങ്കാല തുടർന്ന് പശുമല മുനിയാണ്ടി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കാവടി പാൽക്കുടം ശൂലം കുത്തൽ അമ്മൻകുടം എന്നിവ ബാധ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയമ്മൻ ക്ഷേത്രം വഴി തിരികെ മാരിയമ്മൻ ക്ഷേത്രത്തിൽ എത്തിച്ചേരും തുടർന്ന് ഭക്തജനങ്ങൾക്കായി മഹാ അന്നദാനവും നടക്കും ഇതിനുശേഷമാണ് അരുൾ മിഗു ശ്രീ കൗമാരിയമ്മൻ ക്ഷേത്രം മഹോത്സവത്തിന് കൊടിയിറങ്ങുന്നത്