കട്ടപ്പനയിലെ യുവ വ്യാപാരിയായ അനൂപിന്റെ ജീവിതം തിരികെ പിടിക്കുവാൻ ഒറ്റമനസ്സോടെ ഒത്തുചേരാം…


ഒരു ജീവിതം തിരികെ പിടിക്കുവാൻ കട്ടപ്പന ഫെസ്റ്റിലൂടെ കൈകോർക്കാം എന്ന സന്ദേശത്തോടെയാണ് കട്ടപ്പന പൗരാവലി ഒന്നിച്ച് കൈകോർക്കുന്നത്.
കട്ടപ്പനയിലെ യുവ വ്യാപാരിയായ അനൂപ് ബി.എസ് ബ്ലഡ് ക്യാൻസർ ബാധിച്ച് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലാണ്.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ അനൂപിന്റെ
ജീവൻ നിലനിർത്താൻ കഴിയൂ.
ശസ്ത്രക്രിയ നടത്തുന്നതിന് 30 ലക്ഷം രൂപ മുകളിൽ ചെലവ് വരും.
ഭാര്യയും രണ്ട് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് കട്ടപ്പന ഫെസ്റ്റിലൂടെ ചികൽസാ ധനസഹായം കണ്ടെത്താൻ പൗരസമിതി തീരുമാനിച്ചിരിക്കുന്നത്.
മർച്ചന്റ്സ് യൂത്ത് വിംഗിനൊപ്പം കട്ടപ്പനയിലെ മുഴുവൻ സന്നദ്ധ സംഘടനകളും ഈ ഉദ്യമത്തിനായി കൈകോർക്കുകയാണ്.
അനുബിനെ സഹായിക്കുന്നതിനായി ഫെസ്റ്റ് നഗരിയിൽ സമ്മാന കൂപ്പൺ വിൽപ്പന നടത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്.
എല്ലാവരുടെയും സഹായമുണ്ടായാൽ ഒരു കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നും സംഘാടകര പറഞ്ഞു.
ഫണ്ട് സമാഹരണത്തിനായി കട്ടപ്പന കാനറ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
വാർത്ത സമ്മേളനത്തിൽ സിജോമോൻ ജോസ് , ജോജോ കുമ്പളംന്താനം,അജിത്ത് സുകുമാരൻ , സുമിത്ത് മാത്യൂ , സജി ദാസ് മോഹൻ,ജെയ്ബി ജോസഫ് , സിജോഏവ റസ്റ്റ്, ആദർശ് കുര്യൻ, ജിതിൻ കൊല്ലംകുടിയിൽ, സന്തോഷ് പത്മ, ഷിജു കരുണാകരൻ, ബിജോ ജോസഫ് എന്നിവർ പങ്കെടുത്തു
Ac.No: A/C
3499101000129
Anil Kumar S Nair
Canara Bank
IFSC
AdsCNRB0003499
Gpay 8547707551