Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോ ഓർഡിനേറ്റര്‍ നിയമനം



ഇടുക്കി പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഞ്ജാനവാടികളുടെ മേല്‍നോട്ടത്തിനായി ഒരു വര്‍ഷത്തേക്ക് കോ ഓർഡിനേറ്റര്‍മാരെ  നിയമിക്കുന്നതിന് യുവതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കംമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. പ്രായ പരിധി 21-45 വയസ്സ്.  പട്ടികജാതി വികസന വകുപ്പിലോ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 8000 രൂപയായിരിക്കും. പ്രവൃത്തി സമയം എല്ലാ ദിവസവും രണ്ട് മുതല്‍ ല്‍ ഏഴ് വരെ. ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ വിജഞാന്‍വാടി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച അവധിയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവില്‍ സ്റ്റേഷന്‍, 2-ാം നില, കുയിലിമല പൈനാവ് പി ഒ ഇടുക്കി എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കൃത്യമായ രേഖകള്‍ ഇല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷയുടെ പകര്‍പ്പ് എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0486 2296297.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!