Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സൂക്ഷ്മ പരിശോധന പൂർത്തിയായി : ഇടുക്കി മണ്ഡലത്തിൽ 8 സ്ഥാനാർത്ഥികൾ



ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർത്ഥികൾ രംഗത്ത്. 12 പേരാണ് പത്രിക സമർപ്പിച്ചിരുന്നത് . സൂക്ഷ്മ പരിശോധനയിൽ 4 സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളി. ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികകളും തള്ളിയവയിൽപ്പെടും.

മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ ഷീബ ജോർജ്ജിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയാക്കിയത്. സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ച ക്രമത്തിലായിരുന്നു പരിശോധന. ഏപ്രിൽ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക നിലവിൽ വരും.

ഇടുക്കി മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ


  1. അഡ്വ. ജോയ്സ് ജോർജ് (സി പി ഐ (എം))
  2. അഡ്വ. ഡീൻ കുര്യാക്കോസ് ( ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
    3 .റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി)
  3. സജി ഷാജി ( വിടുതലൈ ചിരുതൈകൾ കച്ചി)
    5 .അഡ്വ. സംഗീത വിശ്വനാഥൻ (ഭാരത് ധർമജന സേന )
    6 .ജോമോൻ ജോൺ (സ്വതന്ത്രൻ)
    7 .മനേഷ് (സ്വതന്ത്രൻ)
    8 .പി കെ സജീവൻ ( (സ്വതന്ത്രൻ)

കേസ് വിവരം: മൂന്ന് തവണ അറിയിപ്പു നൽകണം

ബാലറ്റ് പേപ്പറിൽ പ്രദർശിപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ പേര് കൃത്യമായി നൽകണമെന്നും സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മൂന്ന് പ്രാവശ്യം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നിർദേശം നൽകി. ആദ്യ പരസ്യം ഏപ്രിൽ 9 മുതൽ 12 വരെയും , രണ്ടാമത്തേത് ഏപ്രിൽ 13 മുതൽ 16 വരെയും ,മൂന്നാമത്തേത് ഏപ്രിൽ 17 മുതൽ 24 വരെയുള്ള തീയതികളിലുമാണ് പ്രസിദ്ധീകരിക്കേണ്ടത്.

പെരുമാറ്റച്ചട്ടം പാലിക്കണം, ചിഹ്നം 8 ന്

പൊതുസ്ഥലങ്ങളിൽ പോസ്റ്റർ/ബാനർ തുടങ്ങിയവ പ്രദർശിപ്പിക്കരുതെന്നും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും വരണാധികാരി നിർദ്ദേശിച്ചു . ഏപ്രിൽ എട്ടിന് വൈകിട്ട് 3ന് ചിഹ്നങ്ങൾ നൽകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!