Idukki വാര്‍ത്തകള്‍
ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ; പ്രതിസന്ധി


സർക്കാർ ആശുപത്രികളിലേയ്ക്കുള്ള ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിർത്തി കമ്പനികൾ. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 19 സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലാക്കും. 135 കോടിയാണ് വിതരണ കമ്പനികൾക്ക് ലഭിക്കാനുള്ളത്. ഏപ്രിൽ 1 മുതൽ വിതരണം നിർത്തുമെന്ന് ഒരു മാസം മുമ്പ് നോട്ടീസ് നല്കിയിരുന്നു. തിരുവന്തപുരം മെഡിക്കൽ കോളജ് 49 കോടിയും കോഴിക്കോട് മെഡിക്കൽ കോളജ് 23 കോടിയും കോട്ടയം െമഡിക്കൽ കോളജ് 17 കോടിയും നൽകാനുണ്ട്.