Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇനി തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് ആഴ്ചയിൽ നാലുദിവസം സർവീസ്


തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലെ ക്വാലലംപൂരിലേക്കുള്ള മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ നാലുദിവസമാക്കി വർധിപ്പിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.