Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കടമെടുപ്പ് പരിധി; കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു


കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ സ്യൂട്ട് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിം കോടതി. ഇത് വിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. പ്രാഥമിക വാദങ്ങളിൽ കേന്ദ്രത്തിന് മുൻതൂക്കമുണ്ട്. ഉടൻ അധിക കടം എടുക്കാനാവില്ല എന്നും കോടതി നിലപാടെടുത്തു. അഞ്ചംഗ ബെഞ്ചാവും പരിഗണിയ്ക്കുക.