തിരഞ്ഞെടുപ്പ് ചെലവ്: ആക്ഷേപങ്ങള്‍ ഉന്നയിക്കാം
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഇടുക്കി മണ്ഡലത്തിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വർ ഹിവാസെ അനൂപ് സദാശിവ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വിവിധ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരണത്തിനുപയോഗിക്കുന്ന പോസ്റ്ററുകളില്‍ അവ പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ പേര്, ആര്‍ക്കു വേണ്ടിയാണ് പ്രിന്റ് ചെയ്യുന്നത് എന്നിവ രേഖപ്പെടുത്തണം. തിഞ്ഞെടുപ്പ് റാലികളിലും പ്രകടനങ്ങളിലും ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും വേണം. ചിഹ്നങ്ങളോ പോസ്റ്ററുകളോ പതിപ്പിച്ച വാഹനങ്ങളുടെ ചെലവ്, ബാരിക്കേഡുകള്‍, പൊതു പരിപാടികളുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി ശേഖരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 2008 ഐ ആർ എസ് ( ഇന്ത്യൻ റവന്യു സർവീസ് )ഉദ്യോഗസ്ഥനാണ് ഹിവാസെ അനൂപ് സദാശിവ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വറെ നേരിട്ട് സമീപിക്കാം. ഫോൺ: 8921190996 , ഇമെയിൽ [email protected]
പൈനാവിലെ സർക്കാർ അതിഥി മന്ദിരത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.