പൗരത്വ വിഷയത്തില്‍ ന്യൂനപക്ഷത്തിനൊപ്പമാര്? പ്രതിരോധം ഉയര്‍ത്തുന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമെന്ന് യുഡിഎഫ്; തങ്ങളെന്ന് എല്‍ഡിഎഫ്


ന്യൂനപക്ഷ വോട്ടുറപ്പിക്കാന്‍ പൗരത്വ ഭേദഗതി നിയമത്തില്‍ വാക്‌പോര് തുടര്‍ന്ന് മുന്നണികള്‍. സിഎഎ പാസാക്കിയതോടെ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ ആശങ്കയോടെ നോക്കികാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ് പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ ഇടപെടല്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ പ്രസക്തമല്ലാത്ത വിഷയത്തില്‍ പ്രശ്‌നമുണ്ടാക്കുകയാണെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
പൗരത്വ വിഷയത്തില്‍ ആരാണ് ന്യൂനപക്ഷ സംരക്ഷകരെന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആദ്യ ഘട്ടം മുതല്‍ എല്‍ ഡി എഫിന്റെ പൗരത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി തന്നെയാണ്. സിപിഐഎമ്മിന്റെ ഭരണഘടനാ സംരക്ഷണ സമ്മേളനങ്ങള്‍ തന്നെ അതിന് തെളിവായിരുന്നു.
എന്നാല്‍ ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് മാത്രമാണെന്ന് കെഎന്‍എം നേതാവ് ടി പി അബ്ദുള്ളക്കോയ മദനി ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസ് അഖിലേന്ത്യ പാര്‍ട്ടിയാണ്. ബിജെപിയെ നേരിടാന്‍ സാധിക്കുന്നത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.