പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദീപിക Stars of Achievement Award – 2024 MMTഹോസ്പിറ്റലിന്


മലയോര ജനതയുടെയും തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ആരോഗ്യ പരിപാലനത്തിനായി കഴിഞ്ഞ 60 വർഷങ്ങളായി സുത്യർഹമായ സേവനം നൽകിവരുന്ന മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് ദീപികയുടെ 137 മത് വാർഷികത്തിൽ സ്റ്റാർസ് ഓഫ് അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി .വി.എൻ വാസവൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ തുടങ്ങിയവരിൽ നിന്നും ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാദർ ദീപു പുത്തൻപുരയ്ക്കൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി