നാട്ടുവാര്‍ത്തകള്‍
ബിരിയാണി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ
നെടുങ്കണ്ടം: നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നതിന് ബിരിയാണി ചലഞ്ചുമായി ഡി.വൈ.എഫ്.ഐ. നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി.എം ജോണ്‍ നിര്‍വഹിച്ചു. മൂന്ന് ദിവസങ്ങളിലായി നെടുങ്കണ്ടം, ബാലഗ്രാം, മുണ്ടിയെരുമ എന്നീ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നെടുങ്കണ്ടത്ത് നടന്ന പരിപാടിക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, ബ്ലോക്ക് സെക്രട്ടറി സി.വി ആനന്ദ്, ജോമോന്‍ ജോസ്, എം.ആര്‍ ശ്രീജിത്ത്, വീജീഷ് വിജയന്‍, വര്‍ഗീസ് ജോര്‍ജ്, മിലന്‍ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി