കട്ടപ്പനയിൽ പ്രതിഷേധ ധർണ്ണയും ഉത്തരവ് കത്തിക്കലും
ഭൂരിപക്ഷ ജീവനക്കാരെ വഞ്ചിച്ച ക്ഷാമബത്ത ഉത്തരവ് പിൻവലിക്കുക രണ്ട് ശതമാനമല്ല ഇരുപത്തിയൊന്ന് ശതമാനം ഡി എ കുടിശിക അനുവദിക്കുക. മുൻകാല പ്രാബല്യമില്ലാത്ത ഡി എ ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മുഴുവൻ എഇള ഓഫീസുകളുടെ മുൻപിലും കെ പി എസ് ടി എ ധർണ്ണ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കട്ടപ്പന AEO ഓഫീസിനുമുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കട്ടപ്പന ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിക്കലും ധർണ്ണയും സംഘടിപ്പിച്ചത്. ഇരുപത്തിയൊന്ന് ശതമാനം ഡിഎ കുടിശിക ഉള്ളപ്പോഴാണ് വെറും രണ്ട് ശതമാനം മുൻകാല പ്രാബല്യം ഇല്ലാതെ നൽകി ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നത്. മുപ്പത്തിയൊമ്പത് മാസത്തെ ക്ഷാമബത്ത കുടിശികകവർന്ന് എടുത്തിരിക്കുന്നു. 2021 ന് ശേഷം വിരമിച്ചവർക്ക് ക്ഷാമബത്തയില്ല. മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും എക്ലാസ്സ് ജീവനക്കാർക്കും മാത്രം മുൻകാല പ്രാബല്യവും മുന്തിയ പരിഗണനയും ഡി എയിൽ അനുവദിച്ചതിലൂടെ ഭൂരിപക്ഷം വരുന്ന മറ്റ് ജീവനക്കാരെ അവഗണിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. കട്ടപ്പന സബ്ജില്ലാ സെക്രട്ടറി സെൽവരാജ് എസ് അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന എഇഒ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സെക്രട്ടറി ജോബിൻ കെ കളത്തിക്കാട്ടിൽ,ജില്ലാ ട്രഷറാർ ജോസ് കെ സെബാസ്‌റ്റ്യൻ, കട്ടപ്പന ഉപജില്ല ട്രഷറാർ ബിൻസ് ദേവസ്യ,കട്ടപ്പന വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് സതീഷ് വർക്കി സെക്രട്ടറി ആനന്ദ് എ കോട്ടിരി, ജില്ലാ വൈസ് പ്രസിഡൻ്റ് ജിഷ് കെ ജോൺ, ജോയിൻ്റ് സെക്രട്ടറിമാരായ അനീഷ് ആനന്ദ്, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു