ഇടുക്കിപ്രധാന വാര്‍ത്തകള്‍
അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു


ഇടുക്കി :അടിമാലി മാങ്കുളത്ത് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു.ഒരു വയസുള്ള കുട്ടിയുൾപ്പടെയാണ്
മരണമടഞ്ഞത്.തേനി സ്വദേശി ഗുണശേഖരനാണ് മരിച്ചവരിൽ ഒരാൾ.മറ്റ് രണ്ട് ആളുകളുടെ പേര് വിവരങ്ങൾ ലഭ്യമായില്ല.
അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 14 പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ വാൻ മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ.കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്.