പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഗവൺമെൻറ് കോളേജിൽ ഏകദിന സെമിനാർ


കട്ടപ്പന: ഇൻസ്റ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സും, കട്ടപ്പന ഗവൺമെൻറ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും സംയുക്തമായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 28 10 2022 വെള്ളിയാഴ്ച കോളേജിൽ വച്ച് നടക്കുന്ന പ്രോഗ്രാം, കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ജനാധിപത്യത്തിൻറെ 75 വർഷങ്ങൾ എന്ന ശീർഷകത്തെ ആസ്പദമാക്കി നാല് വിഷയവിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു. ഡോ. ഷെഫീഖ് വി, ശ്രീ മനു എം ആർ, ശ്രീ ജസ്റ്റിൻ ജോർജ്, ശ്രീമതി നബില ഹനീഫ് എന്നിവരാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.